Monday, 17 November 2014

നിന്നോടുള്ള പ്രണയം


എന്റെ തുലികതുമ്പിലേക്ക്
നിന്നെ ആവാഹിക്കുമ്പോൾ
വിരഹം കരഞ്ഞു പിറക്കുന്ന-
തെന്തിനാണു...

നിശബ്ദതയുടെ തീരങ്ങളിൽ
ഞാൻ ഒളിച്ചു വെച്ച വേദന
കവിതയായ് പിറക്കുന്നതാണോ
ഇന്നെനിക്ക് നിന്നോടുള്ള പ്രണയം

അതോ ഇനിയും പിറക്കാനിരിക്കുന്ന
വാക്കുകളുടെ കുത്തൊഴുക്കിൽ
കടപുഴകി ഒലിച്ചു പോവേണ്ടുന്ന
വെറും നിർവികാരിതയോ??

ഞാനും നീയും മാത്രമൊതുങ്ങിയ
വാകുക്കളുടെ കളിയായിരിക്കുന്നു
എന്റെ പ്രണയം,അവിടെ കവിത
മരിച്ചിരിക്കുന്നു,ഇനി ഒരിക്കലും
തളിക്കാത്ത പൂമരം പോലെ
എന്റെ കവിതയും എന്റെ പ്രണയവും
എന്നോ എന്നോ മരിച്ചിരിക്കുന്നു.


0 comments:

Post a Comment

Monday, 17 November 2014

നിന്നോടുള്ള പ്രണയം

എന്റെ തുലികതുമ്പിലേക്ക്
നിന്നെ ആവാഹിക്കുമ്പോൾ
വിരഹം കരഞ്ഞു പിറക്കുന്ന-
തെന്തിനാണു...

നിശബ്ദതയുടെ തീരങ്ങളിൽ
ഞാൻ ഒളിച്ചു വെച്ച വേദന
കവിതയായ് പിറക്കുന്നതാണോ
ഇന്നെനിക്ക് നിന്നോടുള്ള പ്രണയം

അതോ ഇനിയും പിറക്കാനിരിക്കുന്ന
വാക്കുകളുടെ കുത്തൊഴുക്കിൽ
കടപുഴകി ഒലിച്ചു പോവേണ്ടുന്ന
വെറും നിർവികാരിതയോ??

ഞാനും നീയും മാത്രമൊതുങ്ങിയ
വാകുക്കളുടെ കളിയായിരിക്കുന്നു
എന്റെ പ്രണയം,അവിടെ കവിത
മരിച്ചിരിക്കുന്നു,ഇനി ഒരിക്കലും
തളിക്കാത്ത പൂമരം പോലെ
എന്റെ കവിതയും എന്റെ പ്രണയവും
എന്നോ എന്നോ മരിച്ചിരിക്കുന്നു.


No comments:

Post a Comment

 

ഓർമ്മ Blak Magik is Designed by productive dreams for smashing magazine Bloggerized by Ipiet
Blog Templates created by Web Hosting Men> © 2008