Monday, 17 November 2014

ഒരു ഓട്ട പ്രദിക്ഷണം


ഇന്നും ഞാൻ വെറുതെ
ഒന്നു തിരിഞ്ഞു നോക്കി
പഴയ കാലത്തിലൂടെ
ഒരു ഓട്ട പ്രദിക്ഷണം..
സ്വപ്നങ്ങൾ നിറഞ്ഞു
കത്തിയ ഭൂതകാലത്തിലേക്ക്
ഇന്നവിടെ ദഹിച്ചു പോയ
സ്വപ്നങ്ങളൂടെ അസ്ഥിയും
ചാരവും മോക്ഷം തേടി
അലയുന്നുണ്ട്....
ഇന്നലെ പെയ്യ്തു തീർന്ന
ഓർമ്മകളിൽ പാതി വെന്ത
സ്വപ്നങ്ങൾ കരിഞ്ഞു
മണക്കുന്നുണ്ട്...
അതിൽ നിന്റെ കാല്പാടുകൾ
ഇന്നും തിരയുന്ന ഇന്നലെയുടെ
ഗന്ധമുണ്ട്...
വിസ്മൃതിയുടെ തീരങ്ങളിൽ
വീണ്ടും വീണ്ടും കറ്റാടിച്ചു
കനലു പറക്കുന്നുണ്ട്
ഒരു നോവായി നീ എന്നിൽ
വീണ്ടും നിറയുന്നുണ്ട്...
പിന്നെയും ജീർണ്ണിച്ച ഭൂത
കാലത്തിലേക്കു ഞാൻ
വെറുതേ തിരിഞ്ഞു നോക്കി
വെറുതേ....

0 comments:

Post a Comment

Monday, 17 November 2014

ഒരു ഓട്ട പ്രദിക്ഷണം

ഇന്നും ഞാൻ വെറുതെ
ഒന്നു തിരിഞ്ഞു നോക്കി
പഴയ കാലത്തിലൂടെ
ഒരു ഓട്ട പ്രദിക്ഷണം..
സ്വപ്നങ്ങൾ നിറഞ്ഞു
കത്തിയ ഭൂതകാലത്തിലേക്ക്
ഇന്നവിടെ ദഹിച്ചു പോയ
സ്വപ്നങ്ങളൂടെ അസ്ഥിയും
ചാരവും മോക്ഷം തേടി
അലയുന്നുണ്ട്....
ഇന്നലെ പെയ്യ്തു തീർന്ന
ഓർമ്മകളിൽ പാതി വെന്ത
സ്വപ്നങ്ങൾ കരിഞ്ഞു
മണക്കുന്നുണ്ട്...
അതിൽ നിന്റെ കാല്പാടുകൾ
ഇന്നും തിരയുന്ന ഇന്നലെയുടെ
ഗന്ധമുണ്ട്...
വിസ്മൃതിയുടെ തീരങ്ങളിൽ
വീണ്ടും വീണ്ടും കറ്റാടിച്ചു
കനലു പറക്കുന്നുണ്ട്
ഒരു നോവായി നീ എന്നിൽ
വീണ്ടും നിറയുന്നുണ്ട്...
പിന്നെയും ജീർണ്ണിച്ച ഭൂത
കാലത്തിലേക്കു ഞാൻ
വെറുതേ തിരിഞ്ഞു നോക്കി
വെറുതേ....

No comments:

Post a Comment

 

ഓർമ്മ Blak Magik is Designed by productive dreams for smashing magazine Bloggerized by Ipiet
Blog Templates created by Web Hosting Men> © 2008